ചരമവാർഷികാചരണവും സോഷ്യലിസ്റ്റ് കുടുംബ സംഗമവും
കല്ലാമല - കൊളരാടിൻ്റെ നേതൃത്വത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് കെ.കുഞ്ഞിരാമക്കുറുപ്പിൻ്റെ ഇരുപത്തിയെട്ടാമത് ചരമവാർഷികാചരണവും സോഷ്യലിസ്റ്റ് കുടുംബ സംഗമവും മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് പി.നാരായണൻ മാസ്റ്റർക്ക് സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ സ്നേഹാദരവ് ചടങ്ങും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉത്ഘാടനം ചെയ്ത് നിർവ്വഹിച്ചു. കണ്ടോത്ത് സത്യനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലിനീഷ് പാലയാടൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ ,വാർഡ് മെമ്പർ റീനരയരോത്ത് ,കെ.പ്രശാന്ത്, എൻ.പി മഹേഷ് ബാബു ,ഗോപി എസ്.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് പ്രസിഡണ്ട് കെ.എം.അശോകൻ നന്ദി പറഞ്ഞു. ദിനേശൻ സൂര്യകാന്തിയുടെ മാജിക് ഷോ വേദിയിൽ അവതരിപ്പിച്ചു.
Post a Comment