മാസ റേഷൻ കിറ്റ് വിതരണം ചെയ്തു
മാഹി : എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ അർഹതപ്പെട്ട പതിനാല് കുടുംബങ്ങൾക്ക് മാസംതോറും നൽകി വരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്തു. തട്ടാന്റവിട റഷീദിൽ നിന്നും
മഹൽ ജനറൽ സെക്രട്ടറി അബ്ദുൽ കാദർ കിറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
മഹൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ ഇസ്മായിൽ ഹാജി, അബ്ദുൽ റസാഖ്, സെക്രട്ടറി റുബീസ്, ട്രെഷറർ മൊയ്തു ഹാജി സഫിയാസ്,മെമ്പർ മാരായ റഷീദ്, റഹീസ് സഖാഫി, ഗൾഫ് പ്രധിനിധി അഷ്റഫ് തുണ്ടിയിൽ,കേരള മുസ്ലിം ജമാ അത്ത് ചാലക്കര യൂണിറ്റ് വൈസ് പ്രസിഡന്റ് മഹമൂദ് തനീം, ആഷിക്, ഹില്‍മി, ദുബൈ ഐ.സി.എഫ് പ്രധിനിധി നാസിഫ് പി പി, എസ്.എസ്.എഫ് മാഹീ സെക്ടർ പ്രധിനിധി മിസ്ഹബ് എന്നിവർ സന്നിഹിതരായി
Post a Comment