o ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവം കൊടിയേറി
Latest News


 

ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവം കൊടിയേറി

 


ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവം    കൊടിയേറി


മാഹി :മാഹി മുണ്ടോക്ക് ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവം    കൊടിയേറി.



ബുധനാഴ്ച്ച വൈകുന്നേരം 6.50-നും 7.20-നും മധ്യേ ക്ഷേത്രം തന്ത്രി എളമ്പുലക്കാട് ആനന്ദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റം നടന്നു.


20-ന് കലവറ നിറയ്ക്കൽ, അവിൽ കിഴി സമർപ്പണം, ഭജന  എന്നിവയുമുണ്ടായി. 


21-ന് രാത്രി എട്ടിന് നിവേദ്യം വരവ്, 8.30-ന് സി.വി. രാജൻ പെരിങ്ങാടിയുടെ ആത്മീയപ്രഭാഷണം. 

22-ന് 11.30-ന് ശാസ്താവിന് നെയ്യഭിഷേകം, 12.30-ന് അന്നദാനം, രാത്രി എട്ടിന് നിവേദ്യം വരവ്, 8.30-ന് കരോക്കെ ഭക്തിഗാനസുധ എന്നിവ നടക്കും.


23- ന് വൈകുന്നേരം ദീപാരാധന, നാദസ്വരം, ചെണ്ടമേളം, ശേഷം രഥോത്സവം ഉണ്ടായിരിക്കും


24-ന് രാവിലെ 10-ന് ആറാട്ടി നുശേഷം കൊടിയിറക്കത്തോടെ

ഉത്സവം സമാപിക്കും.


ഗണപതി ഹോമം അഭിഷേ കം, മലർനിവേദ്യം, പ്രഭാതപൂജ, കളഭം ചാർത്തൽ, ശീവേലി എഴു ന്നള്ളത്ത്, മധ്യാഹ്ന പൂജ, കാഴ്ച ശീവേലി, ദീപാരാധന, അത്താഴ പൂജ എന്നിവ എല്ലാ ദിവസവും ഉണ്ടാകും.

Post a Comment

Previous Post Next Post