അക്ഷത കുംഭം കൈമാറി
അയോദ്ധ്യ ശ്രീരാമ ജന്മഭൂമിയിൽ പണിത രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ 2024 ജനുവരി 22 ന് നടത്തുന്നതിന്റെ ഭാഗമായി ഭാരതത്തിലെ മുഴുവൻ വീടുകളിലും ശ്രീരാമചന്ദ്രന്റെ ചിത്രവും അക്ഷതവും എത്തിക്കുന്ന പ്രവർത്തനം പുതുച്ചേരിയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലാസ്പേട്ട് വിവേകാനന്ദ സ്ക്കൂളിൽ ചേർന്ന സമ്മേളനത്തിൽ ആരംഭിച്ചു.
പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി പുതുച്ചേരിയിലെ 23 മണ്ഡലത്തിലേക്കുള്ള അക്ഷത കുംഭം കൈമാറി. സ്പീക്കർ ഏമ്പലം ആർ സെൽവം, ആഭ്യന്തരമന്ത്രി എ നമശ്ശിവായം, പിഡബ്ല്യൂഡി മന്ത്രി ലക്ഷ്മിനാരായണൻ, സിവിൽ സ്പ്ലൈസ് മന്ത്രി സായി ജെ ശരവണൻ കുമാർ ,എംഎൽഎമാരായ അശോക് ബാബു, ജോൺകുമാർ, രാമലിംഗം, വിവിധ ക്ഷേത്ര നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment