o *ദേശീയതലത്തിൽ മാഹിയുടെ യശസ്സുയർത്തിയ അഭിമാന താരങ്ങൾക്ക് അനുമോദനം നല്കി
Latest News


 

*ദേശീയതലത്തിൽ മാഹിയുടെ യശസ്സുയർത്തിയ അഭിമാന താരങ്ങൾക്ക് അനുമോദനം നല്കി

 *ദേശീയതലത്തിൽ  മാഹിയുടെ യശസ്സുയർത്തിയ അഭിമാന താരങ്ങൾക്ക് അനുമോദനം നല്കി* 



മാഹി:ഗോവയിൽ വെച്ച് നടന്ന 37 -ാമത് ദേശീയ കായിക മത്സരത്തിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളരിപ്പയറ്റ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായ സി.എച്ച് . ശ്രീധരൻ ഗുരുക്കൾ സ്മാരക കളരിയിലെ സൂര്യ മുരളി,നിരഞ്ജന സുധീർ , ഷിബി , സോനു ( വിക്രം ) ,തേജസ്വിനി ദേവിക എന്നിവർക്കും ഗുരുക്കന്മാരായ ശ്രീ . പി . ജനീഷ് , സി.വി. ശ്രീജേഷ് എന്നിവരെയും തീരം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു



 മാഹി ഹാർബറിന് പരിസരം പാറക്കൽ വെച്ച് നടന്ന പരിപാടി  മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ . ഷൺമുഖം ഉദ്ഘാടനം ചെയ്തു. മാഹി വിദ്യാഭ്യാസ മേലധ്യക്ഷൻ പി പുരുഷോത്തമൻ മുഖ്യഭാഷണം നടത്തി









തീരം സാംസ്കാരികവേദി പ്രസിഡണ്ട്  പി . മഹേഷ്  അധ്യക്ഷത വഹിച്ചു

മാഹി പാറക്കൽ ഗവ. എൽ പി സ്ക്കൂൾ പ്രധാന അധ്യാപക ബാലപ്രദീപ്, വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് പാറമ്മൽ രഞ്ജിത്ത്,

എന്നിവർ ആശംസാഭാഷണം നടത്തി




തീരം സാംസ്കാരിക വേദി സെക്രട്ടറി കെ.വി കൃപേഷ് സ്വാഗതവും, ആരതി വി പി നന്ദിയും പറഞ്ഞു




 ദേശീയതലത്തിൽ മാഹിയുടെ യശ്ശസുയർത്തുവാൻ താരങ്ങളെ പ്രാപ്തരാക്കിയ ഗുരുക്കന്മാരെ ചടങ്ങിൽ വെച്ച്  മാഹി ഗവ. എൽ പി സ്ക്കൂൾ പി ടി എ യ്ക്ക് വേണ്ടി മദർ പി ടി എ പ്രസിഡണ്ട് പ്രജിഷ , പ്രധാന അധ്യാപകൻ ബാലപ്രദീപ് എന്നിവർ പെന്നാടയണിയിച്ച് ആദരിച്ചു.





Post a Comment

Previous Post Next Post