വികസിത് ഭാരത് സങ്കൽപ്പ് യാത്ര
അഴിയൂർ :കേന്ദ്ര ഗവൺമെന്റിന്റെ വികസന, ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ചോമ്പാല മിനിസ്റ്റേഡിയത്തിൽ വച്ച് എസ്ബിഐ അഴിയൂർ ബ്രാഞ്ച് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്നു
അഴിയൂർ ബ്രാഞ്ച് മാനേജർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ലീഡ് ബാങ്ക് മാനേജർ മുരളീധരൻ അധ്യക്ഷനായി. അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കെ. പ്രീത ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഫാക്ടിനെ പ്രതിനിധീകരിച്ച് നാജിയ, കിസാൻ വികാസ് കേന്ദ്രയുടെ ഡോ: പ്രകാശ്, FCI യുടെ പ്രതിനിധി സുബ്രമ്മണ്യൻ, FLC വടകരയുടെ കരുണാകരൻ, CFL പ്രതിനിധി നിമ്യ, പോസ്റ്റ്ൽ ഡിപ്പാർട്ട്മെൻ്റിൻ്റെ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് സുബിൻ BLBC കൺവീനർ മുഹമ്മദ് റാഫി എന്നിവർ വിഷായവതരണം നടത്തി. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പും, ക്വിസ്സ് മത്സരവും നടത്തി.
Post a Comment