o നായ റോഡിന് കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
Latest News


 

നായ റോഡിന് കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

 നായ റോഡിന് കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു





മാഹി : റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീൻ്റവിട സുധീഷ് കുമാർ (49) ആണ് മരിച്ചത്. താഴെ ചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.

ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ ഡാഡി മുക്കിനടുത്ത് ചൊവ്വ വൈകിട്ട് ആറേ കാലിനാണ് അപകടം. യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. യാത്രക്കാർ രണ്ട് പേരും രക്ഷപ്പെട്ടു.

ചൊക്ലി മെഡിക്കൽ സെൻ്ററിലും തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛൻ: പരേതനായ കുമാരൻ. 

അമ്മ: പരേതയായ രോഹിണി.

ഭാര്യ: ബിന്ദു (ഇടയിൽ പീടിക). 

മക്കൾ: സായന്ത്, സാരന്ത്. സഹോദരങ്ങൾ: ലീല, പവിത്രൻ, പ്രേമൻ, അജിത, സുധ.

Post a Comment

Previous Post Next Post