o ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു*
Latest News


 

ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു*

 *ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു* 





 മാഹി: പുതുച്ചേരി മുക്കുവ സമുദായത്തിൽപ്പെട്ട 10-12 ക്ളാസുകളിൽ നിന്ന്  വിജയിച്ച  വിദ്യാർത്ഥികൾക്ക് നല്കി വരുന്ന ക്യാഷ് അവാർഡിന് അർഹമായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു

പുതുച്ചേരി സർക്കാർ ഉത്തരവ് ഭേദഗതി പ്രകാരം പുതുച്ചേരിയിലെ മുക്കുവസമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 10" & 12th എന്നീ ക്ലാസ്സുകളിൽ 75% മാർക്കോടുകൂടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് നൽകുന്നതിനുള്ള പ്രധാന മാനദണ്ഡമായ 75% മാർക്കിൽ നിന്നും 60% ആയി കുറച്ചിരിക്കുന്നു.


ഭേദഗതി വരുത്തിയ പട്ടിക വിവരം താഴെ സൂചിപ്പിക്കുന്നു,



പത്താം സ്റ്റാൻഡേർഡ് (എസ്.എസ്.എൽ.സി/മെട്രിക്/സി.ബി.എസ്.ഇ/ഫ്രഞ്ച് ബ്രെവെറ്റ്)

70% ഉം അതിനു മുകളിലും മാർക്കുള്ളവർക്ക് 7500 രൂപയും ,

60% മുകളിൽ & 70% താഴെ

 5000 രൂപയും,

12 സ്റ്റാൻഡേർഡ് (H.Sc/C.B.S.E)

70% ഉം അതിനു മുകളിലും 

 15000 രൂപയും

60% വും 70% ത്തിൽ താഴെയും മാർക്കുള്ള വിദ്യാർത്ഥികൾക്ക് 7000 രൂപയും ലഭിക്കും


 താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം ക്യാഷ് അവാർഡിന് അപേക്ഷിക്കാവുന്നതാണ്.


നിബന്ധനകൾ;


1 ) അപേക്ഷകൻ പുതുച്ചേരി സംസ്ഥാനത്തിൽ പെട്ടവരും, മുക്കുവ സമുദായത്തിൽപെട്ടവരും ആയിരിക്കണം.


2) 2022-2023 അദ്ധ്യയന വർഷം തന്നെ 60% കൂടുതൽ മാർക്ക് നേടി വിജയിച്ചവരായിരിക്കണം.


3). പുതുച്ചേരി സർക്കാർ അംഗീകരിച്ച സ്‌കൂളിൽ തന്നെ പഠിച്ചവരും ആദ്യ തവണ പരീക്ഷ വിജയിച്ചവരായിരിക്കണം.


4). അപേക്ഷകൻ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുറന്നു അക്കൗണ്ട് നമ്പർ ബാങ്കിന്റെ പേര്, അപേക്ഷകന്റെ ഫോൺ നമ്പർ എന്നിവ കൃത്യമായി അപേക്ഷയോടൊപ്പം ഹാജരാക്കണം.


5). അപേക്ഷകൾ ഈ ഓഫീസിൽ നിന്ന് 15/12/2023 മുതൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 26.12.2023.


6). ഈ വർഷം 2022-2023ൽ 21.06.2023 ലെ അറിയിപ്പ് പ്രകാരം അപേക്ഷ നൽകി ക്യാഷ് അവാർഡ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Post a Comment

Previous Post Next Post