*കാരംസ് മത്സരത്തിൽ ജേതാക്കളായി മാഹി ഫ്രഞ്ച് ഹൈ സ്ക്കൂൾ*
മാഹി : മാഹി സി ഇ ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ഇന്റർ സ്കൂൾ കാരംസ് മത്സരത്തിൽ മാഹി ഫ്രഞ്ച് ഹൈസ്കൂൾ ജേതാക്കളായി.
ആൺകുട്ടികളുടെ അണ്ടർ - 17 വിഭാഗത്തിൽ അദിൻ കൃഷ്ണ,റാസി മുഹമ്മദ് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അണ്ടർ - 14 ആൺകുട്ടികളുടെ വിഭാഗത്തിൽ യു അദിനാൻ - എസ് ആർ സൂര്യദേവ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി സ്കൂളിന് അഭിമാനമായി മാറി
കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ വെച്ച് നടന്ന ശാസ്ത്ര മേളയിൽ ഫ്രഞ്ച് ഹൈസ്ക്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി ശ്രദ്ധ നേടിയിരുന്നു

Post a Comment