o ലഹരി വിരുദ്ധ കാമ്പയിൻ ഷോയോട് അനുബന്ധിച്ച് കൗണ്ട്ഡൗൺ ഷോർട്ട് മൂവിയുടെ പ്രദർശനം നടന്നു
Latest News


 

ലഹരി വിരുദ്ധ കാമ്പയിൻ ഷോയോട് അനുബന്ധിച്ച് കൗണ്ട്ഡൗൺ ഷോർട്ട് മൂവിയുടെ പ്രദർശനം നടന്നു

 *ലഹരി വിരുദ്ധ കാമ്പയിൻ ഷോയോട് അനുബന്ധിച്ച് കൗണ്ട്ഡൗൺ ഷോർട്ട് മൂവിയുടെ പ്രദർശനം നടന്നു* 




അഴിയൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയും മാലിക് ഗ്രൂപ്പും സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിൻ ഷോയോട് അനുബന്ധിച്ച് കൗണ്ട്ഡൗൺ എന്ന ഷോർട്ട് മൂവിയുടെ പ്രദർശനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉത്ഘാടനം ചെയ്തു.  


പി. ടി. എ പ്രസിഡൻ്റ് നീസാർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ നിഷ പുത്തൻ പുരയിൽ, ചോമ്പാല എ. ഇ.ഒ . സപ്ന ജൂലിയറ്റ്, പ്രിൻസിപ്പാൾ  സജിത പഞ്ചായത്ത് മെമ്പർ , സീനത്ത് ബഷീർ, നോഡൽ ഓഫീസർ  സലാം സംവിധായകൻ ബ്രിജേഷ് പ്രതാപ് , മാലിക് ഗ്രൂപ്പ് കൺവീനർ  ഷാഫി  തുടങ്ങിയവർ സംസാരിച്ചു. 

സാജിദ് നെല്ലോളി സ്വാഗതവും,

ഷാൻ റഹ്മാൻ നന്ദിയും പറഞ്ഞു


യുവാക്കളിൽ പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ഷോർട്ട് മൂവിയാണ് 'കൗണ്ട്ഡൗൺ'.


നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഹ്രസ്വ സിനിമകൾ ഒരുക്കിയിട്ടുള്ള  ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അഴിയൂർ സ്വദേശിയായ ഷാൻ റഹ്മാൻ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.

എൽ.എസ്. പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

Post a Comment

Previous Post Next Post