സ്ക്കൂൾ അങ്കണം ശുചീകരിച്ചു
മാഹി : സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി മാഹി പാറക്കൽ ഗവ. എൽ പി സ്ക്കൂളിൽ ശുചീകരണപ്രവർത്തനങ്ങൾ നടന്നു.
അധ്യാപകരും , പി.ടി.എ. ഭാരവാഹികളും , പ്രദേശത്തെ സാമൂഹ്യ സാംസ്കാരികപ്രവർത്തകരും ,സ്കൂൾ സ്വച്ഛ് ആർമി വിദ്യാർത്ഥികൾക്കൊപ്പം കൈകോർത്തു.
ശുചീകരണ പ്രവർത്തനങ്ങൾ മാഹി റിട്ട. എക്സിക്യൂട്ടിവ് എഞ്ചിനീയർ ഒ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. ഭാരവാഹികളായ
ബിജോയ്, പ്രജീഷ , തീരം സാംസ്കാരിക വേദി പ്രവർത്തരായ കൃപേഷ്, പുഷ്കരൻ, ജയശീലൻ , അനിൽകുമാർ അധ്യാപകരായ മേഘ്ന അണിമ , അമൃത, ജീഷ്മ, വിനോദ് വളപ്പിൽ , റഷീന തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment