o എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു
Latest News


 

എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു

 *എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു*




മാഹി- സി.ഇ. ഭരതൻ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നേഷനൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സപ്തദിന ക്യാമ്പ് സമാപിച്ചു.

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനു ഊന്നൽ നല്കി സംഘടിപ്പിച്ച ക്യാമ്പ് മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും ശുചീകരണത്തിന്റെ ആവശ്യകതയും തിരിച്ചറിയാൻ കുട്ടികൾക്ക് അവസരമേകി. വിദ്യാലയം ശുചീകരിച്ചും തുണി സഞ്ചികൾ തയ്യാറാക്കി വിതരണം ചെയ്തും

വ്യത്യസ്ത രീതിയിലുള്ള ബോധവല്ക്കരണ പരിപാടികൾ സംഘടിപ്പിച്ചും കുട്ടികൾ ക്യാമ്പ് ദിനങ്ങൾ സഫലമാക്കി .

വിവിധ മേഖലകളിൽ അവഗാഹമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളും കുട്ടികളുടെ ഉത്സാഹം വർധിപ്പിച്ചു.

സപ്തദിന ക്യാമ്പിന്റെ സമാപന പരിപാടികൾ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകൻ എം. മുസ്തഫ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പാൾ കെ.ഷീബ അധ്യക്ഷത വഹിച്ചു. മാതൃസമിതി അധ്യക്ഷ സുമിയത്ത് ബീവി ആശംസകൾ നേർന്നു.

ക്യാമ്പംഗങ്ങളായ റിയ,നിയ,ശില്പ ,ആദിൽ അഭിഷേക്, അനന്യ ,അശ്വതി തുടങ്ങിയവർ ക്യാമ്പനുഭവങ്ങൾ പങ്കുവെച്ചു. അധ്യാപകരായ

ശ്യാം പ്രസാദ്, പുഷ്പ, അതുല്യ , നിഖിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

പ്രോഗ്രാം ഓഫീസർ ഏ.പി. ഹസീന സ്വാഗതവും നിയ സുനിൽകുമാർ  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post