o രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾക്ക് വോളിബോൾ പരിശീലനം
Latest News


 

രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾക്ക് വോളിബോൾ പരിശീലനം

 രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾക്ക് വോളിബോൾ പരിശീലനം 



ചൊക്ലി: രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ എൻ സി സി കേഡറ്റുകൾക്ക് വോളിബോൾ പരിശീലനം ആരംഭിച്ചു .പരിപാടിയുടെ ഔപചാരിക ഉത്ഘാടനം സ്‌കൂൾ ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി നിർവഹിച്ചു .കായിക അധ്യാപകൻ ശ്രീ ഷിവിലാൽ ,എൻ സി സി ഓഫീസർ ടി പി രാവിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .


വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ എൻ സി സി കേഡറ്റുകളെ ഇന്റർ ബറ്റാലിയൻ മത്സരത്തിൽ തയ്യാറാക്കുന്നതിന് വേണ്ടിയാണ് പരിശീലനം നൽകുന്നത് .രാമവിലാസത്തിലെ കായിക അധ്യാപകനും പ്രമുഖ വോളിബോൾ പരിശീലകനുമായ ശ്രീ ഷിവിലാൽ സാറാണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത് .

Post a Comment

Previous Post Next Post