*പുലിപ്പേടിയിൽ പെരിങ്ങാടിയും പരിസര പ്രദേശവും*
ന്യൂമാഹി: പെരിങ്ങാടിയിലും പരിസര പ്രദേശമായ അറവില കത്ത് പാലത്തിന് സമീപവും പുലിയെ കണ്ടതായി നാട്ടുകാർ
ഇതോടെ വീടിന് പുറത്തിറങ്ങാൻ ഭയമായിരിക്കുകയാണ് പ്രദേശവാസികൾക്ക്
പുലിയല്ല കാട്ടുപൂച്ചയാണെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി മാറുന്നില്ല
പുതിയ കുളങ്ങര ശശി എന്ന വീടിന് പരിസരത്തും പള്ളൂർബൈപ്പാസിന് സമീപവുമാണ് ഞായറാഴ്ച പുലർച്ചെയും പുലിയെ കണ്ടതായി പറയുന്നത്
മാങ്ങോട്ടും കാവ് പരിസരത്ത് ഇടവഴിയിൽ ശനിയാഴ്ച പുലർച്ചെ ബൈക്ക് യാത്രികൻ പുലിയെ കണ്ടതായി പറഞ്ഞു.
മൂന്നു ദിവസമായി രാത്രിയിൽ പുലിയെ പെരിങ്ങാടിയുടെ പല ഭാഗങ്ങളിലായി കണ്ടതായി പറയുന്നു
ഒരു വീട്ടിൽ നിന്ന് കോഴിക്കൂട് പൊളിച്ച് കോഴികളെ കൊണ്ടുപോയിട്ടുണ്ട്.
അധികൃതർ അടിയന്തിരമായി ഇടപെട്ട് പുലിയാണോ, കാട്ടുപൂച്ചയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും, ജനങ്ങളുടെ ഭീതി അകറ്റണമെന്നും, ആവശ്യമുയർന്നു

Post a Comment