മാഹി ഫുട്ബോൾ ടൂർണ്ണമെന്റ് രണ്ടാം ദിനം
ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണം വിജയിച്ചു
മാഹി:മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആന്റ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാൽപ്പതാമത് ഗ്രാൻ്റ് തേജസ്സ് കപ്പിനും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫ്ളഡ്ലൈറ്റ് ടൂർണ്ണമെന്റിന്റെ രണ്ടാം ദിനത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണം അഭിലാഷ് എഫ് സി പാലക്കാടിനെ പരാജയപ്പെടുത്തി
കലാ-സാംസ്കാരിക പ്രവർത്തകനും , ഫിലിം മേക്കറും എഴുത്തുകാരനും , മാഹ മെഡിക്കൽ ആൻഡ് ഡയഗ്നസ്റ്റിക് സെന്ററിന്റെ ചെയർമാനുമായ മൻസൂർ പള്ളൂർ , കോടിയേരി പി എച് സി മെഡിക്കൽ ഓഫീസറും, തലശ്ശേരി അമ്മയും കുഞ്ഞും തലശ്ശേരിയുടെ സ്പെഷ്യൽ ഓഫീസറുമായ ബിജോയ് സി പി എന്നീ വിശിഷ്ടാതിഥികൾ കളിക്കാരെ പരിചയപ്പെട്ടു
ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണത്തിന് വേണ്ടി വി പി സവാദ് (2), രാഹുൽ രാജൻ(1) എന്നിവർ ഗോളുകൾ നേടി
അഭിലാഷ് എഫ് സി പാലക്കാടിനായി രാഹുൽ ഒരു ഗോൾ നേടി
ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണത്തിന്റെ താരം രാഹുൽ രാജനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു
മൂന്നാം ദിനമായ നാളെ കളിക്കളത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഡൈനാമോസ് എഫ് സി ഇരിക്കൂറുമായി മാറ്റുരയ്ക്കും
Post a Comment