o എലൈൻ്റ്മെൻ്റിലെ കൃത്രിമം; സ്ഥലം പരിശോധിച്ച് കൃത്യത വരുത്താൻ ആർഡിഒവിനും ദേശീയപാത ഉദ്യോഗസ്ഥർക്കും കലക്ടർ നിർദ്ദേശം നൽകി
Latest News


 

എലൈൻ്റ്മെൻ്റിലെ കൃത്രിമം; സ്ഥലം പരിശോധിച്ച് കൃത്യത വരുത്താൻ ആർഡിഒവിനും ദേശീയപാത ഉദ്യോഗസ്ഥർക്കും കലക്ടർ നിർദ്ദേശം നൽകി

 *എലൈൻ്റ്മെൻ്റിലെ കൃത്രിമം; സ്ഥലം പരിശോധിച്ച് കൃത്യത വരുത്താൻ ആർഡിഒവിനും ദേശീയപാത ഉദ്യോഗസ്ഥർക്കും കലക്ടർ നിർദ്ദേശം നൽകി*



വടകര: ദേശീയപാത വികസനത്തിന് വേണ്ടി തയ്യാറാക്കിയ എലെൻ്റ്മെൻ്റിൽ കൃത്രിമം ഉണ്ടെന്ന ഖബർസ്ഥാൻ സംരക്ഷണ സമിതിയുടെ പരാതി സംബന്ധിച്ച് സ്ഥലം പരിശോധിച്ച് കൃത്യത വരുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് ആർഡിഒവിനും ദേശീയപാത പ്രൊജക്ട് ഡയരക്ടർക്കും നിർദ്ദേശം നൽകി. കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറിൽ നടന്ന ഇത് സംബന്ധിച്ച രണ്ടാം ഘട്ട യോഗത്തിലാണ് കലക്ടർ നിർദ്ദേശം നൽകിയത്. ആദ്യ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച് ഖബർസ്ഥാൻ സംരക്ഷണ സമിതി പരാതി ഉന്നയിച്ചിരുന്നു. എന്നാൽ യോഗത്തിലെത്തിയ ആർഡിഒവും ദേശീയപാത ഉദ്യോഗസ്ഥരും ഇതിൽ കൃത്യമായ മറുപടി പറയാത്തതിനെ തുടർന്നാണ് ഒന്നാം തിയ്യതി തന്നെ സ്ഥലത്തെത്തി പരിശോധിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചത്. 1ന് കെ മുരളീധരൻ എം പി ഇത് സംബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ യോഗം വിളിച്ച് ചേർത്തതായി പ്രോജക്ട് ഡയരക്ടർ അറിയിച്ചു. യോഗത്തിൽ ജില്ലാ കലക്ടർക്ക് പുറമേ ആർഡിഒ കെ ബിജു, പ്രൊജക്ട് ഡയരക്ടർ അഷുതോഷ് സിൻഹ, എഞ്ചിനിയർ ഷഫിൻ, കുഞ്ഞിപ്പള്ളി പരിപാലന സമിതി ഭാരവാഹികളായ ഹുസ്സൻകുട്ടി ഹാജി, ചെറിയ കോയ തങ്ങൾ, അൻവർ ഹാജി, അൻഫീർ ടി,  ഖബർസ്ഥാൻ സംരക്ഷണ സമിതി ഭാരവാഹികളായ സാലിം പുനത്തിൽ, റഫീഖ് അഴിയൂർ, അലി എരിക്കിൽ, മുതവല്ലി പ്രതിനിധി ഉമ്മർ ഏറാമല, എൽഎ എൻഎച്ച് അധികൃതർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post