ബ്യൂട്ടി ഓഫ് വേവ് സ് ചിത്രകലാ ക്യാമ്പ് ഇന്ന് ആരംഭിക്കും
മാഹി : നാൽപ്പത് ചിത്രകാരന്മാർ പങ്കെടക്കുന്ന ബ്യൂട്ടി ഓഫ് വേവ്സ് നാഷണൽ പെയിന്റേഴ്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 9 ന് മാഹി എം. എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. സുരേഷ് കൂത്തുപറമ്പ് അദ്ധ്യക്ഷനാകും. ആന്റണി ഫ്രാൻസിസ് കോടങ്കണ്ടത്ത് ഐ.ആർ. എസ്. മുഖ്യാഥിതിയായിരിക്കും. ചാലക്കര പുരുഷു , ബിനുരാജ് കലാപീഠം, ശ്രീകാന്ത് നെട്ടൂർ , ശ്രീജ പള്ളം , ബിജി ഭാസ്കർ സംസാരിക്കും.. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അറിയപ്പെടുന്ന ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ക്യാമ്പ് ഡിസംബർ 10 വൈകിട്ട് 5 ന് സമാപിക്കും. ക്യാമ്പിലെ സൃഷ്ടികൾ പിന്നീട് പ്രദർശിപ്പിക്കുന്നതാണ്.

Post a Comment