o കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി: കലക്ടർ വിളിച്ച രണ്ടാംഘട്ട യോഗം ഇന്ന്* (30-12-23)
Latest News


 

കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി: കലക്ടർ വിളിച്ച രണ്ടാംഘട്ട യോഗം ഇന്ന്* (30-12-23)

 *കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി: കലക്ടർ വിളിച്ച  രണ്ടാംഘട്ട യോഗം ഇന്ന്* (30-12-23)




ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി സംബന്ധിച്ച് ജില്ലാ കലക്ടർ വിളിച്ച രണ്ടാം ഘട്ട യോഗം ഇന്ന് നടക്കും. കലക്ടറുടെ ചേംബറിൽ ഉച്ചയ്ക്ക് 3 മണിക്കാണ് യോഗം നടക്കുക. കലക്ടർ വിളിച്ച് ചേർത്ത ആദ്യ യോഗത്തിൽ എലൈൻ്റ്മെൻ്റിൽ കൃത്രിമം നടന്നതടക്കമുള്ള കാര്യങ്ങൾ രേഖാമൂലം ഖബർസ്ഥാൻ സംരക്ഷണ സമിതി ചൂണ്ടിക്കാണിച്ചിരുന്നു.  കെ മുരളീധരൻ എംപി ഉറപ്പ് നൽകിയ എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കുഞ്ഞിപ്പള്ളി പരിപാലന സമിതിയും യോഗത്തിൽ ആവശ്യമുന്നയിച്ചിരുന്നു. ആവശ്യങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞ കലക്ടർ പിന്നീട് യോഗം വിളിക്കുമെന്ന് അറിയിച്ചിരുന്നു. നാളെത്തെ യോഗത്തിൽ കലക്ടർക്ക് പുറമേ ആർഡിഒ, പ്രൊജക്ട് ഡയരക്ടർ, എൽഎഎൻഎച്ച് ഉദ്യോഗസ്ഥർ, കുഞ്ഞിപ്പള്ളി മുതവല്ലി പ്രതിനിധി ഉമ്മർ ഏറാമല, ഖബർസ്ഥാൻ സംരക്ഷണ സമിതി ചെയർമാൻ സാലിം പുനത്തിൽ, പരിപാലന കമ്മറ്റി പ്രസിഡണ്ട് ടി ജി നാസർ എന്നിവർ പങ്കെടുക്കും. അതേസമയം കെ മുരളീധരൻ എം പി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി സംബന്ധിച്ച് വിളിച്ച് ചേർത്ത യോഗം ജനുവരി 1 ന് അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്നുണ്ട്. കെ കെ രമ എംഎൽഎ, എൽഎഎൻഎച്ച് ഉദ്യോഗസ്ഥന്മാർ, പരിപാലന കമ്മറ്റി ഭാരവാഹികൾ  എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post