o പുതുച്ചേരി സ്പീക്കർ ആർ സെൽവം 24/12/23 ന് മാഹിയിൽ .*
Latest News


 

പുതുച്ചേരി സ്പീക്കർ ആർ സെൽവം 24/12/23 ന് മാഹിയിൽ .*

 *പുതുച്ചേരി സ്പീക്കർ ആർ സെൽവം 24/12/23 ന് മാഹിയിൽ .*



      പുതുച്ചേരി സ്പീക്കർ ആർ സെൽവം ഞായറാഴ്ച (24/12/23 ) മാഹി സന്ദർശിക്കുന്നു. മാഹിയിലെ വിവിധ മേഖലകൾ സന്ദർശിക്കുന്ന അദ്ദേഹം പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം  വീട് നിർമ്മാണത്തിന് മൂന്നര ലക്ഷം രൂപയുടെ ധനസഹായത്തിന് അർഹരായ ഇരുപതോളം കുടുംബങ്ങൾക്ക് ഒന്നാംഘട്ട ധനസധന സഹായവിതരണം ചെയ്യുന്നു. ബസലിക്ക പദവിയിലേക്ക് ഉയർത്തിയ മാഹി ചർച്ച്, ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നു, ശേഷം കണ്ണൂരിൽ നടക്കുന്ന അയ്യപ്പ സംഗമം പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുവാനായി കണ്ണൂരിലേക്ക് പുറപ്പെടും.

രാത്രി 8.40 ഉള്ള വിമാനത്തിൽ കണ്ണൂരിൽ നിന്നും ചെന്നൈയിലേക്ക് തിരിക്കും.

Post a Comment

Previous Post Next Post