o *SSLCൽ വിജയിച്ച കുട്ടികളെ ആദരിച്ച് ന്യൂറോനെറ്റ്
Latest News


 

*SSLCൽ വിജയിച്ച കുട്ടികളെ ആദരിച്ച് ന്യൂറോനെറ്റ്

 *SSLCൽ വിജയിച്ച കുട്ടികളെ ആദരിച്ച് ന്യൂറോനെറ്റ്*



SSLC 2022-2023 ബാച്ചിൽ A+ മാനദണ്ഡമില്ലാതെ, വിജയിച്ച എല്ലാ കുട്ടികൾക്കും പ്രോത്സാഹനവും, പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ന്യൂറോനെറ്റ് പുരസ്കാര 2023 *മൂന്നാം ഘട്ടം* പള്ളൂർ  ന്യൂറോനെറ്റിൽ വെച്ച് നടന്ന ചടങ്ങ് ചൈൽഡ് ലൈൻ പ്രതിനിധി റെജിന ചടങ്ങ് ഉദ്ഘാടനം ചെയ്തു.


SSLC യിലും, ഹയർ സെക്കൻഡറി സയൻസ് വിഭാഗത്തിലും നൂറു ശതമാനം വിജയം ന്യൂറോനെറ്റ് കരസ്ഥമാക്കി, ന്യൂറോനെറ്റിൽ പഠിച്ച 51% പരം വിദ്യാർഥികൾക്ക് A+ , 9A+ കളോട് കൂടിയ വിജയം കരസ്ഥമാക്കിയത് വിദ്യാർഥികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളെയും കൂട്ടായ പരിശ്രമത്തോടു കൂടിയാണ്.


പ്രജിത്ത് പി വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജയിംസ് മാഷ്, ബിജു പച്ചിരിയൻ എന്നിവർ ആശംസകൾ അറിയിച്ചു.


ന്യൂറോനെറ്റ് അക്കാദമിക്ക് കോ ഓർഡിനേറ്റർ ലജിന വിനീത് സ്വാഗതവും, ബൈനി പവിത്രൻ നന്ദിയും അറിയിച്ചു.


Post a Comment

Previous Post Next Post