*സ്ക്കൂളിന് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് അപകട ഭീഷണിയിൽ*
മാഹി : മാഹി പാറക്കൽ ഗവ. എൽ പി സ്കൂളിന് സമീപത്തെ റോഡരികിലെ വൈദ്യുതി പോസ്റ്റ് അടിഭാഗം തുരുമ്പെടുത്ത് ദ്രവിച്ച് വീഴാറായ നിലയിലാണ്.
സ്ക്കൂൾ തുറക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ ദുരന്തം വരുത്തിവെക്കാനിടയുള്ള വൈദ്യുതി പോസ്റ്റ് രക്ഷിതാക്കൾക്കിടയിൽ ആശങ്ക പരത്തുകയാണ്.
പാറക്കൽ ഗവ. എൽ പി സ്കൂൾ കൂടാതെ പി കെ രാമൻ സ്ക്കൂളും തൊട്ടടുത്തു തന്നെയാണ്
ഈ രണ്ട് സ്കൂളിലേക്കുമായി നൂറു കണക്കിന് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ഈ വഴിയിലെ അപകടകരമായ ഈ പോസ്റ്റ് അടിയന്തിരമായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Post a Comment