*അറിയിപ്പ്*
മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ 2023 - 25 വർഷത്തിലെ ദ്വിവത്സര കോസുകളായ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്മാൻ (സിവിൽ ) എന്നീ ട്രെയിഡുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ S S L C പാസ്സായവരും മാഹിയിൽ സ്ഥിര താമസമുള്ളവരോ അല്ലെങ്കിൽ മാഹി വിദ്യാഭ്യാസ മേഖലയിലെ ഏതെങ്കിലും അംഗീകൃത സ്ക്കൂളിൽ കഴിഞ്ഞ അഞ്ചു് വർഷം തുടർച്ചയായി പഠിച്ചവരോ ആയിരിക്കണം. കേരളത്തിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷ നൽകാവുന്നതാണ്. മാഹി മേഖലയിലെ അഡ്മിഷൻ കഴിഞ്ഞ് ബാക്കി വരുന്ന സീറ്റുകൾ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ നൽകുന്നതായിരിക്കും.
അപേക്ഷകർ ഓൺലൈൻ സന്ദർശിച്ച് താഴെ കൊടുത്ത ലിങ്ക് വഴി 30 ജൂൺ 2023 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
https://www.centacpuducherry.in
Post a Comment