വർഷകാല കളരി പരിശീലനം ആരംഭിച്ചു.
വടകര: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി - ചോമ്പാലയുടെ ആഭിമുഖ്യത്തിൽ കറപ്പക്കുന്നിലെ കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യ പഠനകേന്ദ്രത്തിൽ തളത്തിൽ സുരേന്ദ്രൻ ഗുരുക്കളുടെ ശിക്ഷണത്തിൽ വർഷകാല കളരി പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ പ്രീത ഉദ്‌ഘാടനം നിർവ്വഹിച്ചു. സി എച്ച് പവിത്രൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പി കെ പ്രകാശൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ ഉദയൻ നന്ദി പറഞ്ഞു.
Post a Comment