അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി പെസഹ ആചരിച്ചു.
വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തിന്റെയും ഓര്‍മ്മയില്‍ മാഹി സെൻ്റ് തെരേസാ ദേവാലയത്തിൽ ഇടവക വികാരി ഫാദർ വിൻസെൻ്റ് പുളിക്കലിൻ്റെ കാർമികത്വത്തിൽ ഇന്നലെ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടന്നു. സഹവികാരി ഫാദർ ഡിലു റാഫേൽ, ഫാദർ മാത്യു, ഫാദർ ആൻ്റോ, ഫാദർ യേശുദാസ് എന്നിവർ സഹകാർമികരായിരുന്നു. ഇടവകയിലെ വിവിധ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകി ചുംബിച്ചു യേശുഗുരുവിൻ്റെ മാതൃക പിന്തുടർന്ന് കൊണ്ട് ഇടവക വികാരി വിൻസെൻ്റ് പുളിക്കൽ പാദക്ഷാളന കർമം നടത്തി. തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണവും ആരാധനയും അപ്പം മുറിക്കലും നടന്നു. ദുഃഖവെള്ളിയാഴ്ചയായ ഇന്ന് രാവിലെ എട്ടുമണിക്ക് കുരിശിൻറെ വഴി പ്രാർത്ഥനയും വൈകിട്ട് 3:00 മണിക്ക് കുരിശാരാധനയും നഗരി കാണിക്കൽ ശുശ്രൂഷയും നടക്കും.

Post a Comment