o മെഗാ തിരുവാതിരയ്ക്കൊരുങ്ങി തീരദേശം
Latest News


 

മെഗാ തിരുവാതിരയ്ക്കൊരുങ്ങി തീരദേശം

 മെഗാ തിരുവാതിരയ്ക്കൊരുങ്ങി തീരദേശം



മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര വിഷു മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നൂറ് പേർ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന് രാത്രി 10 മണിക്ക് പാറക്കൽ ക്ഷേത്ര പറമ്പിൽ വെച്ച് അരങ്ങേറും.


പയ്യോളി നാട്യാഞ്ജലി സുധീഷിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി ക്ഷേത്രമാതൃസമിതി അംഗങ്ങളായ നൂറോളം പേർ തിരുവാതിര പരിശീലനം നടത്തിവരികയാണ്.


മാഹി പ്രദേശത്ത് ആദ്യമായാണ് ഇത്രയധികം പേർ അണിനിരക്കുന്ന തിരുവാതിര അരങ്ങേറുന്നത്.

ഇന്നലെയാണ് ക്ഷേത്ര കൊടിയേറ്റം നടന്നതെങ്കിലും , തിരുവാതിര പരിശീലനം നടക്കുന്നതിനാൽ ദിവസങ്ങൾക്ക് മുൻപേ പ്രദേശത്ത് ഉത്സവ പ്രതീതിയുണർന്നിരുന്നു.


ഇന്ന് ചമയങ്ങളോടെ നൂറ്റിയൊന്ന് അംഗനമാർ ഒരു വിളക്കിന് ചുറ്റും അണിനിരക്കുന്നതോടെ പ്രദേശം ഉത്സവാവേശത്തിലമരും

Post a Comment

Previous Post Next Post