o ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന വള്ളം വിതരണം ചെയ്തു
Latest News


 

ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന വള്ളം വിതരണം ചെയ്തു

 ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന വള്ളം വിതരണം ചെയ്തു 




ന്യൂമാഹി: ന്യൂമാഹിയിലെ സമുദ്ര മത്സ്യ ത്തൊഴിലാളികൾക്ക് മത്സ്യബന്ധന വള്ളം വിതരണം ചെയ്തു. ന്യൂമാഹി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വള്ളം നൽകിയത്. ന്യൂമാഹി ഫിഷ് ലാൻഡിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു. വി.കെ മുഹമ്മദ് തമീം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മാണിക്കോത്ത് മഗേഷ്‌, കെ.എസ്. ശർമിള, പഞ്ചായത്ത് അംഗങ്ങളായ  ടി.എ ഷർമിരാജ്,  കെ. വത്സല, കെ.ഷീബ, അസി.ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.വി സരിത, ഫിഷറീസ് പ്രൊമോട്ടർ സി.എം ആര്യ എന്നിവർ സംബന്ധിച്ചു. 15 ബിരുദ വിദ്യാർഥികൾക്ക് ലാപ്ടോപ്, രണ്ട് മത്സ്യത്തൊഴിലാളികൾക്കു ഐസ്‌ബോക്സ്,14 പേർക്ക് 60000 രൂപ തോതിൽ മത്സ്യബന്ധന വല, ഒമ്പത് പേർക്ക് മത്സ്യബന്ധന വള്ളം എന്നിങ്ങനെയാണ് നൽകിയത്.

മത്സ്യബന്ധന മേഖലയ്ക്കായി 19 ലക്ഷം രൂപയാണ് 2022/23 വർഷം പഞ്ചായത്ത്‌ ചെലവഴിച്ചത്.

Post a Comment

Previous Post Next Post