വന്‍ ജനാവലിയോടെ അറക്കല്‍ പൂരം
ഒഞ്ചിയം : പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് അറക്കല്‍ പൂരത്തിന് വന്‍ ജനാവലി എത്തിച്ചേര്‍ന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ ആയിരങ്ങള്‍ ഒത്തുചേര്‍ന്ന ഒരു പൂരം ഉത്സവത്തിന് മാറ്റുകൂട്ടി .കോവിഡിന്‍റെ പിരിമുറുക്കങ്ങള്‍ വീട്ടുമാറി , കുട്ടികളുടെ പരീക്ഷ കാലം മാറി ഏവരും കുടുംബത്തോടെ ഉത്സവം അടിച്ചു പൊളിച്ചു. പ്രദേശത്തെ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ഉളളവര്‍ പൂരത്തിന് നാട്ടിലെത്തി കുടുംബത്തോടൊപ്പം ചേരുക എന്നത് അറക്കല്‍ പുരത്തിന്‍റെ ഒരു പ്രത്യേകതയായി മാറി . പുരത്തോടുബന്ധിച്ച് നടന്ന ഇമ്പമാര്‍ന്ന കലാപരിപാടികളും ജനശ്രദ്ധ ആകര്‍ഷിച്ചു. ജനത്തിരക്കിനിടെ വാഹനതിരക്ക് ഒഴിവാക്കാന്‍ ക്ഷേത്ര പരിസരത്തെ എല്ലാ പോക്കറ്റ് റോഡുകളും പോലീസിനെ വിന്യസിച്ചു.രണ്ട് സയമങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നേരില്‍ കാണാനാണ് ജനത്തിരക്ക് കൂടുതലും . അമ്പലകമ്മിറ്റി വളണ്ടിയര്‍ മാരോട് പൂര്‍ണ്ണമായ സഹകണമാണ് അറക്കല്‍ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രത്യേകത . പോലീസിന്‍റെ സജീവ ശ്രദ്ധ പ്രത്യേകിച്ച് ആനകള്‍ , കരിമരുന്ന് , ഗതാഗത തടസം എന്നിവിടങ്ങളില്‍ ഉണ്ടായതായി നേരിട്ട് നേതൃത്വം കൊടുത്ത സി.ഐ. ശിവന്‍ ചോടോത്ത് പറഞ്ഞു. അറക്കല്‍ കടപ്പുറത്തെ ആറാട്ട് കുളിയോടെ പ്രധാന ഉത്സവ ചടങ്ങുകള്‍ സമാപിക്കും.
പടം - അറക്കല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് കാണുന്ന ജനാവലി .

Post a Comment