o പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം വിഷുമഹോത്സവം ഏപ്രിൽ 5 ന് കൊടിയേറും
Latest News


 

പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം വിഷുമഹോത്സവം ഏപ്രിൽ 5 ന് കൊടിയേറും

 *പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം വിഷുമഹോത്സവം ഏപ്രിൽ 5 ന് കൊടിയേറും*



മാഹി :പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുമഹോത്സവം ഏപ്രിൽ 5 ന് രാവിലെ 9 നും, 9.30 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ കൊടിയേറും.


അന്നേ ദിവസം രാവിലെ പത്ത് മണിക്ക് കലാമണ്ഡലം ശിവദാസൻ മാരാർ, കലാമണ്ഡലം സനൂപ് എന്നിവരുടെ  ഇരട്ട തായമ്പക ഉണ്ടായിരിക്കും.


ഏപ്രിൽ 6 ന് വ്യാഴാഴ്ച്ച രാത്രി പത്ത് മണിക്ക്  മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, 


ഏപ്രിൽ 9 ന് ഞായറാഴ്ച്ച രാവിലെ 8 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര,

വൈകീട്ട് 5 മണിക്ക് തുക്കുടി തറവാട്ടിൽ നിന്നും നിവേദ്യം വരവ്,


ഏപ്രിൽ 10 തിങ്കളാഴ്ച്ച വൈകീട്ട് 5 മണിക്ക് കാവേരിയമ്മ തറവാട്ടിൽ നിന്നും നിവേദ്യം വരവ് , രാത്രി 9 മണിക്ക് സാംസ്കാരിക സമ്മേളനം, രാത്രി 10 ന് പ്രാദേശിക കലാകാരന്മാരായ കുട്ടികളുടെ നൃത്ത സംഗീത വിരുന്ന് "നാട്ടുകേളി", 


ഏപ്രിൽ 11 ന് ചൊവ്വാഴ്ച്ച രാത്രി 9.30 ന് കൊല്ലം അനശ്വര അവതരിപ്പിക്കുന്ന നാടകം "അമ്മ മനസ്സ്,


ഏപ്രിൽ 12 ന് ബുധനാഴ്ച്ച രാത്രി 9.30 ന്    ഫ്ളവേർസ് ടോപ്പ് സിംഗർ കൗശിക്ക് , സിനിമ പിന്നണി ഗായിക അശ്വതി രമേശ്, കൈരളി പട്ടുറുമാൽ ഫെയിം ശ്യാംലാൽ, പതിനാലാം രാവ് ഫെയിം നികേഷ് , ശ്രേയ ബാനു  എന്നിവർ ഒന്നിക്കുന്ന "മെഗാ ഗാനമേള ".


ഏപ്രിൽ 13 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് കണ്ണൂർ സൗപർണ്ണിക അവതരിപ്പിക്കുന്ന "നാട്ടരങ്ങ് " .


രാത്രി 11 മണിക്ക് കർപ്പൂര താലപ്പൊലി എഴുന്നള്ളത്ത്,



ഏപ്രിൽ 15 ന് പുലർച്ചെ 2 മണിക്ക് വിഷുക്കണിയും , കണിപ്പാട്ടും,

വൈകീട്ട് 3 മണിക്ക് കൊത്തിവെപ്പ് കർമ്മവും തുടർന്ന് നടയടക്കൽ കർമ്മവും ഉണ്ടായിരിക്കും.

ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് കോൽക്കളിയും, ദീപാരാധനയ്ക്ക് ശേഷം ചെണ്ടമേളവും, തുടർന്ന് ദേവീ ഗാനവും നൃത്തവും ഉണ്ടായിരിക്കും.


ഉത്സവത്തോടനുബന്ധിച്ച് 10,11,12,13 തീയ്യതികളിൽ അന്ന ദാനം ഉണ്ടായിരിക്കുന്നതാണ്

Post a Comment

Previous Post Next Post