*രാജീവ് അഴിയൂർ സംവിധാനം ചെയ്ത മാപ്പിളപ്പാട്ട് ആൽബം "മധുര പതിനേഴ് " പോസ്റ്റർ പ്രകാശനം ചെയ്തു.*
മാഹി : അഴിയൂർ സ്വദേശി രാജീവ് അഴിയൂർ, സംവിധാനവും, ക്യാമറയും നിർവഹിച്ച മധുര പതിനേഴ് എന്ന മാപ്പിളപ്പാട്ട് ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം മാഹി വാക് വേയിൽ വെച്ച് മാഹി എസ് ഐ റീന ഡേവിഡ് നിർവ്വഹിച്ചു.
ആൽബത്തിൽ പ്രധാന വേഷത്തിലഭിനയിച്ച മാഹി ഐ ആർ ബി എ എസ് ഐ രജീഷ് നമ്പ്യാരുടെ മകനും മാഹി എക്സൽ സ്കൂൾ 8-ാം ക്ളാസ് വിദ്യാർത്ഥിയുമായ ഷാരോൺ രജീഷിനെയും , ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും എസ് ഐ റീന ഡേവിഡ് അഭിനന്ദിച്ചു.
കൊട്ടിയൂർ മണത്തണ സ്വദേശി ദിലീപ് സ്റ്റാർ വോയ്സാണ് ഗാനമാലപിച്ചത്.
വടകര സ്വദേശിനി അർച്ചനാ രാജ് പ്രധാന വേഷത്തിലഭിനയിച്ചിട്ടുണ്ട്.
സുനിൽ കല്ലൂർ രചനയും,
കലാമണ്ഡലം അജിത്ത്കുമാറർ സംഗീതവും,
ലതീഷ് പാലയാട് എഡിറ്റിംഗും , മുരളി കേദാരം ഓർക്കസ്ട്രേഷനും നിർവഹിച്ചു.
ബാംബു കിച്ചണിന്റെ അവതരണത്തിൽ സുനി ദിലീപ് നിർമ്മിച്ച മധുര പതിനേഴ് ഏപ്രിൽ ആദ്യവാരം റിലീസിനെത്തും



Post a Comment