*ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചതായി പരാതി*
*പാനൂർ സ്വദേശി മണ്ണാർക്കാട് അറസ്റ്റിൽ*
മണ്ണാർക്കാട് :ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചതായി പരാതി
പാനൂർ ചെണ്ടയാട് കാഞ്ഞിരത്തിൻ കീഴിൽ കുഞ്ഞിപ്പറമ്പത്ത് യാസറി[34] നെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം യുവതിയിൽ നിന്നും സ്വർണ്ണവും , പണവും കൈക്കലാക്കിയ ശേഷം, തിരികെ ചോദിച്ചപ്പോൾ . സ്വർണ്ണവും, പണവും തിരികെ തരാനാണെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. മണ്ണാർക്കാട് സ്വദേശിയായ
യുവതിയുടെ പരാതി പ്രകാരം സി ഐ ബോബൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.



Post a Comment