o കോപ്പാലത്ത് വൻ കഞ്ചാവ് വേട്ട
Latest News


 

കോപ്പാലത്ത് വൻ കഞ്ചാവ് വേട്ട

 



കോപ്പാലത്ത് വൻ കഞ്ചാവ് വേട്ട


കോപ്പാലം :കോപ്പാലത്ത് വൻ കഞ്ചാവ് വേട്ട. 3 കിലോ കഞ്ചാവും, 20 ഗ്രാമോളം എം ഡി എം എ യുമായി സ്ത്രീയടക്കം 3 പേർ പിടിയിൽ. കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്ക്വാഡ് ടീം നടത്തിയ മിന്നൽ റെയ്ഡിലാണ് കോപ്പാലത്തെ ഒരു വീട്ടിൽ നിന്നും ഇവ പിടികൂടിയത്. KL 58 AD 3210 സ്വിഫ്റ്റ് കാറും പിടികൂടി. വീട് വാടകക്ക് നൽകിയതാണ്. സ്ഥലത്തു നിന്നും 2 പേർ ഓടിയതായും സംശയമുണ്ട്. വീട്ടിൽ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. മിഥുൻ, റംഷാദ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ.സി ഷിബു, അനിൽകുമാർ, സി. ഇ ഒ മാരായ ഷാൻ ടി.കെ, ആർ സ് വിഷ്ണു, വനിതാ സി.ഇ.ഒ വി.കെ ഷൈന, ഡ്രൈവർ ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നിരവധിയാത്രക്കാർ തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് വാഹന ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post