o അഴിയൂർ ലഹരി മരുന്ന് കേസ് കോഴിക്കോട് റൂറൽ എസ് പി ക്ക് നിവേദനം നൽകി
Latest News


 

അഴിയൂർ ലഹരി മരുന്ന് കേസ് കോഴിക്കോട് റൂറൽ എസ് പി ക്ക് നിവേദനം നൽകി

 അഴിയൂർ ലഹരി മരുന്ന് കേസ്
കോഴിക്കോട് റൂറൽ എസ് പി ക്ക് നിവേദനം നൽകി.



ലഹരി മാഫിയ മയക്കുമരുന്നിനു അടിമയാക്കി,ലഹരി വിപണനത്തിനു കരുവാക്കിയ അഴിയൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി ...... യുമായി ബദ്ധപ്പെട്ട കേസിൽ മാസങ്ങൾക്ക് ശേഷവും പോലീസ് അന്വേഷണം പൂർത്തിയാക്കിത്തതിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് നേതൃത്വം കോഴിക്കോട് റൂറൽ എസ് പി ക്ക് നിവേദനം നൽകി.കുട്ടിയും ബന്ധപ്പെട്ടവരും എല്ലാം അന്വേഷണവുമായി സഹകരിക്കുകയും ആവശ്യമായ വിവരങ്ങൾ  പോലീസിന് നൽകുകയും ചെയ്തിട്ടും കേസന്വേഷണം നീണ്ടു പോകുന്നത് അന്വേഷണത്തെപ്രതികൂലമായി ബാധിക്കും,  

ഏറെ ദുരൂഹത നിലനിൽക്കുന്ന വിഷയത്തിൽ നിയമസഭയിൽ നടന്ന പരാമർശങ്ങൾ വസ്തുതാപരമല്ല,,പിഞ്ചു ബാലികയെയും കുടുംബത്തെയും വിദ്യാലയത്തെയും സമൂഹത്തെ മൊത്തത്തിലും ഗൗരവമായി ബാധിക്കുന്ന ഗുരുതര വിഷയത്തിൽ വ്യക്തത വരുത്തേണ്ടതും തുടർ നടപടികൾ ഉണ്ടാകേണ്ടതും അത്യാവശ്യമാണെന്ന് നിവേദനത്തിൽ അറിയിച്ചു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി ടി ഇസ്മായിൽ, ഖജാൻജി സൂപ്പി നരിക്കാട്ടേരി, വടകര മണ്ഡലം ജനറൽ സിക്രട്ടറി പി പി ജാഫർ, അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് യു എ റഹീം, ജനറൽ സിക്രട്ടറി പി പി ഇസ്മായീൽ ചേർന്നാണ് കോഴിക്കോട് റൂറൽ എസ് പി കുപ്പു സാമിക്ക് നിവേദനം നൽകിയത് !വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തുന്ന അന്വേഷണം അന്തിമഘത്തിലാണെന്നും ഉടനെ തന്നെ വിശദമായ അന്വേഷണ റിപ്പോർട്ട് പറത്തുവിടുമെന്നും എസ് പി നിവേദക സംഘത്തെ അറിയിച്ചു.

Post a Comment

Previous Post Next Post