*കാൽനട ജാഥ നടത്തി*
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക ദ്രോഹ നയത്തിനെതിരെ ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർത്ഥം സിഐടിയു കർഷക സംഘം സംയുക്തമായി മാഹി മേഖല കാൽനട ജാഥ നടത്തി.
പള്ളൂരിൽ KSKTU തലശ്ശേരി ഏരിയ പ്രസിഡന്റ് വി എം സുകുമാരൻ ജാഥ ഉദ്ഘാടനം ചെയ്‌തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ വടക്കൻ ജനാർദ്ധനൻ, ഹാരിസ് പരന്തിരാട്ട്, ടി സുരേദ്രൻ, വി ജയബാലു, കെ പി രമേശൻ, കെ പി നൗഷാദ്, കെ കെ നാരായണനൻ എന്നിവർ സംസാരിച്ചു. ജാഥ മാഹി മുനിസിപ്പൽ മൈതാനാത്ത് സമാപിച്ചു.

Post a Comment