പരിശീലന പരിപാടി സംഘടിപ്പിച്ചു
അഴിയൂർ :അഴിയൂർ ഗ്രാമ പഞ്ചായത്ത് ഐ സി ഡി എസിന്റെ ആഭ്യമുഖ്യത്തിൽ വനിതാ ശിശു വികസന വകുപ്പ് ജാഗ്രതാ സമിതി പരിശീലന പരിപാടി പതിനെട്ടാം വാർഡ് കോട്ടിക്കൊല്ലോൻ അംഗൻവാടിയിൽ വെച്ച് സംഘടിപ്പിച്ചു . പരിശീലന പരിപാടി വാർഡ് കൺവീനർ സാഹിർ പുനത്തിലിന്റെ അധ്യക്ഷതയിൽ പതിനെട്ടാം വാർഡ് മെംബർ സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു . വടകര കോടതിയിലെ അഡ്വ: മൃദുല (റിസോഴ്സ് പെഴ്സൺ) പരിപാടിയിൽ സ്ത്രീകളുടെ അവകശങ്ങളെപ്പറ്റിയും സുരക്ഷയെ കുറിച്ചും ക്ലാസ് എടുത്തു . പരിപാടിയിൽ ജാഗ്രത സമിതി അംഗങ്ങളായ വിജയരാഘവൻ മാസ്റ്റർ, കമല തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി . അംഗൻവാടി ടീച്ചർ നിഷ വി എം സ്വാഗതവും സി ഡി എസ് വൈ : ചെയർപെഴ്സൺ സുശീല പി കെ നന്ദിയും പറഞ്ഞു .

Post a Comment