*പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി! കോൺഗ്രസ്.*
മാഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം അയോഗ്യമാക്കിയ കേന്ദ്ര സർക്കാറിൻ്റെ ഫാസിസ്റ്റ് നടപടിക്കെതിരെ മാഹിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും നടത്തി. മാഹി സ്റ്റാച്ഛ്യു ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം മാഹി ടൗണിൽ ചുറ്റി സ്‌റ്റാച്ചു ജംഗ്ഷനിൽ സമാപിച്ചു
കോൺഗ്രസ്സ് നേതാക്കളായ പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.മോഹനൻ, പി.പി.ആശാലത എന്നിവർ സംസാരിച്ചു.
റോഡ് ഉപരോധത്തിന് യൂത്ത്കോൺഗ്രസ്സ്, പ്രസിഡണ്ട് രെജിലേഷ് കെ.പി , സ്റ്റേറ്റ് സെക്രട്ടറിമാരായ ശ്രീജേഷ് എം കെ,അലി അക്ബർ ഹാഷിം, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് സർഫാസ്,സുമിത്ത് പന്തക്കൽ,അജയൻ പൂഴിയിൽ,വിവേക് ചാലക്കര,ബാബു എ പി,കെ ഹരീന്ദ്രൻ, ഐ അരവിന്ദൻ,ശ്രീജ ശ്രീനിവാസ്,പി ടി സി ശോഭ, തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment