*ജോലിക്കിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടാൽ 5 ലക്ഷം രൂപ*
പുതുച്ചേരി : ജോലിക്കിടെ മരണപ്പെടുന്ന മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപയും,കാണാതായാൽ രണ്ട് ലക്ഷം രൂപയും നൽകുമെന്ന് മന്ത്രി ലക്ഷ്മീനാരായണൻ നിയമസഭയിൽ അറിയിച്ചു.
മത്സ്യ ബന്ധന നിരോധിത കാലത്ത് നൽകി വരുന്ന ധനസഹായം 5500 രൂപയിൽ നിന്നും,6500 രൂപയായി വർദ്ധിപ്പിച്ചതായും,വറുതി കാലത്ത് നൽകി വരുന്ന 2500രൂപ 3500 രൂപയാക്കി വർദ്ധിപ്പിച്ചത് നടപ്പിൽ വരുത്തിയതായും അദ്ദേഹം അറിയിച്ചു.

Post a Comment