കാസിനോ മുസ്തഫ ഹാജിക്ക് പ്രവാസി പുരസ്കാരം
മാഹി:ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ 2023 – ലെ പ്രവാസി പുരസ്കാരത്തിന് കാസിനോ മുസ്തഫ ഹാജി അർഹനായി
കോഴിക്കോട് നടന്ന 1 ചടങ്ങിൽ വച്ച്
തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർ കോവിൽ മുസ്തഫ ഹാജിക്ക് അവാർഡ് സമ്മാനിച്ചു.
പ്രവാസിദിനത്തോട നുബന്ധിച്ച് കോഴിക്കോട് വുഡിസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായി ചടങ്ങിലാണ് മന്ത്രി കാസിനോ മുസ്തഫഹാജിയ്ക്ക് അവാർഡ് നൽകി ആദരിച്ചത്. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷക്കാലമായി രാജ്യത്തിനകത്തും പുറത്തുമായി ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ഡോ. കാസിനോ മുസ്തഫ ഹാജി ബെഹ്റിൻ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന അല്‍-ഒസറ റെസ്റ്റോറന്റെ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനാണ്.
ഇന്ന് ബെഹ്റിൻ കാരുടെ രൂചിയുടെ മറ്റൊരു പര്യായമാണ് ഡോ കാസിനോ മുസ്തഫ ഹാജിയും അദ്ദേഹം നേതൃത്വം നൽകുന്ന അൽ- ഒസറ ഗ്രൂപ്പും .
അനുകമ്പ അര്‍ഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായ ഹസ്തം നല്‍കുന്നതിനോടെപ്പം കാസിനോ ഫാമിലി ട്രസ്റ്റിന്റെ പേരില്‍ എല്ലാവര്‍ഷവും മുടങ്ങാതെ സ്‌നേഹസംഗമവും, പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടത്തി വരുന്നു.
ഡോക്ടർ ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു.
മലയാളമാണിജ്യം മാനേജിങ് എഡിറ്റർ പ്രദീപ് രാമൻ,
ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡൻറ് എ വി കുഞ്ഞാമു സംഘാടകസമിതി ജനറൽ കൺവീനർ കോയട്ടി മാളിയേക്കൽ ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, നോർക്ക റൂട്ട്സ് സെൻട്രൽ മാനേജർ അബ്ദുൽ നാസർ വാക്കയിൽ, , കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് റഫി പി ദേവസി, എംഇഎസ് ജില്ലാ പ്രസിഡണ്ട് പി കെ അബ്ദുല്ലത്തീഫ് , തുടങ്ങിയവർ സംസാരിച്ചു തുടർന്ന് ഗസൽ സന്ധ്യയും അരങ്ങേറി.

Post a Comment