*പട്ടാപ്പകൽ ഷട്ടർ താഴ്ത്തിയ കടയിൽ മോഷണ ശ്രമം*
കടയിൽ കയറിയെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ചിത്രം
മാഹി :പാറാൽ ന്യൂ മാഹി പോലീസ് സ്റ്റേഷൻ റോഡിലുള്ള മൊബൈൽ കടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മോഷണശ്രമം നടന്നത്.
വൈകീട്ട് 5.30ന് ഷട്ടർ താഴ്ത്തി ലോക്ക് ചെയ്യാതെ പുറത്തു പോയ സമയത്ത് ഒരാൾ വന്ന് ഷട്ടർ തുറന്നു കടയിൽ കയറുകയും. തൊട്ടു മുന്നിലുള്ള കടയിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടത് മനസിലായതിനാൽ വന്നയാൾ ഷട്ടർ താഴ്ത്തി ഇറങ്ങി തിരിച്ചു പോകുകയായിരുന്നു.
തൊട്ടടുത്ത കടയിലെ സിസി ക്യാമറയിലും പോലീസ് സ്റ്റേഷനിൽ ക്യാമറയും പരിശോധിച്ചപ്പോൾ തലശ്ശേരി ബസ്സിൽ നിന്നും ഇറങ്ങി കടയിലേക്ക് വരികയും തിരിച്ചു തലശ്ശേരി ബസ്സിൽ പോകുന്നതുമായിട്ടാണ് കാണാൻ കഴിഞ്ഞത്.
പ്രഥമ ദൃഷ്ടിയാൽ ഒന്നും തന്നെ നഷ്ടപ്പെട്ടില്ലെന്ന് കടയുടമ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുന്നേ മാടപ്പീടികയിലും ടെമ്പിൾഗേറ്റിലുമുള്ള കടകളിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്
Post a Comment