*പുതുതായി പണിത ഓവുചാലിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളർത്ത് കേന്ദ്രമായി മാറുന്നു*
അഴിയൂർ : അഴിയൂർ - മാഹി റെയിൽവേ സ്റ്റേഷൻറോഡിൽ മൂന്നാം വാർഡിൽ പുതുതായി പണിത ഓവുചാലിലെ വെള്ളം ഒഴുകി പോവാതെ കെട്ടിക്കിടക്കുന്നതായി പരാതി.
മാഹി അതിർത്തിക്ക് സമീപം അഴിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പണിത ഓവുചാലിലെ വെള്ളമാണ് കെട്ടിക്കിടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകളും പെരുകിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് തടസ്സം നീക്കി വെളളം ഒഴുകി പോവാനുള്ള സാഹചര്യമൊരുക്കിയില്ലെങ്കിൽ കൊതുക് പെരുകി ഡെങ്കി, മലേറിയ പോലുള്ള രോഗങ്ങൾ പടരുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
Post a Comment