*ഗോൾ മഴ*
*ഇരുഗോൾപോസ്റ്റുകളിലുമായി വീണത് ഒമ്പത് ഗോളുകൾ*
മാഹി : മാഹി സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 39-ാമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ 10-ാം ദിനമായ തിങ്കളാഴ്ച ഗ്രൗണ്ടിൽ ഗോൾ മഴയുടെ പൂരക്കാഴ്ച്ചയായി മാറി.
ഇരു ഭാഗത്തെയും മുന്നേറ്റക്കാർ നിറഞ്ഞാടിയപ്പോൾ ഗോളി കൾ ഗോൾ വലയ്ക്ക് മുന്നിലെ കാഴ്ച്ചക്കാർ മാത്രമായി.
ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരു ഭാഗത്തുമായി ആറ് തവണ വല കുലുങ്ങി .
അഭിലാഷ് എഫ് സി പാലക്കാട് ആദ്യ പകുതി പിന്നിടുമ്പോൾ നാല് തവണ എതിരാളികളുടെ വല കുലുക്കി .
രണ്ടാം പകുതിയിലും അഭിലാഷ് എഫ് സി കളം നിറഞ്ഞാടിയെങ്കിലും സബാൻ എഫ് സി കോട്ടക്കൽ തിരിച്ചടിച്ചു കൊണ്ട് എതിരാളികളെ വിറപ്പിച്ചു.
അവസാന നിമിഷത്തിൽ സബാൻ എഫ് സി യുടെ മുന്നേറ്റത്തിൽ സമനില പിടിക്കുമെന്ന് തോന്നിച്ചെങ്കിലും ഒരു ഗോളിന് പിറകിലായി അവർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.
കളിയവസാനിക്കുമ്പോൾ അഭിലാഷ് എഫ് സി പാലക്കാട് അഞ്ച് ഗോളുകളടിച്ച് വിജയിച്ചു.
നാലു ഗോളുകളുമായി തോൽവിയോടെ സബാൻഎഫ് സി കോട്ടക്കൽ മടങ്ങി.
മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ ശേഖർ വിശിഷ്ടാതിഥിയായി കളിക്കാരെ പരിചയപ്പെട്ടു.
ഇന്ന് ഗ്രൗണ്ടിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, യൂറോ കൈതാൽ പടന്നയുമായി ഏറ്റുമുട്ടും
Post a Comment