സ്വാമി വിവേകാനന്ദന്റെ നൂറ്റി അറുപതാം ജന്മദിനം രാജ്യം ദേശീയ യുവജന ദിനമായി ആചരിച്ചു.
അതിന്റെ ഭാഗമായി മാഹി നെഹറു കേന്ദ്രയും മാഹി സ്പോർട്സ് ക്ലബ്ബും രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയും കൈകോർത്തു കൊണ്ട് ജില്ലാ തല ദേശീയ യുവജന ദിനം ഈസ്റ്റ് പള്ളൂരിലെ രാജീവ് ഗാഡി ഗവ: ഐ ടി ഐ ൽ വച്ച് ആചരിച്ചു.
രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ. പ്രിൻസിപ്പാൾ ശ്രീ. അനൂപ് കുമാർ P TK ചടങ്ങ് ഉത്ഘാടനം ചെയ്തു.
വിവേകാനന്ദന്റെ ദർശനങ്ങളും അവ യുവത്വത്തെ എങ്ങിനെ സ്വാധീനിക്കുന്നുവെന്നും മുഖ്യഭാഷണം നിർവ്വഹിച്ച ഡോ. ഭാസ്കരൻ കാരായി വിശദീകരിച്ചു.
നെഹറു യുവ കോർഡിനേറ്റർ ശീമതി. രമ്യ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മാഹി സ്പോർട്ട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി ശ്രീ.കെ.സി. നിഖിലേഷ് സ്വാഗതവും ഐ.ടി.ഐ. ഇൻസ്ടക്ടർ ശ്രീ. KP. കൃഷ്ണദാസ് ആശംസാ ഭാഷണവും ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.




Post a Comment