o പത്തലായി തറവാട് കുടുംബ സംഗമം നടത്തി
Latest News


 

പത്തലായി തറവാട് കുടുംബ സംഗമം നടത്തി

 പത്തലായി തറവാട് കുടുംബ സംഗമം നടത്തി




ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ പ്രദേശത്തെ പുരാതനമായ പത്തലായി തറവാട്ടിലെ കുടുംബാഗങ്ങളുടെ സംഗമം നടത്തി. മാതൃക-റെയിൽ റോഡിലെ പത്തലായി തറവാട്ടിൽ നടത്തിയ സംഗമത്തിൽ കുട്ടികളടക്കം അഞ്ച് തലമുറയിൽപ്പെട്ട 150-ഓളം അംഗങ്ങൾ പങ്കെടുത്തു. മുതിർന്ന അംഗം പത്തലായി ലീല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞ പത്തലായി ചീരു, കേളു, കണാരി, പാറു, മന്ദി, ദാമു, അച്ചൂട്ടി, കുമാരൻ എന്നിവരെ അനുസ്മരിച്ചു. ലീല, പത്തലായി ബാലചന്ദ്രൻ, രോഹിണി, മാധവൻ, ശാന്ത, വിജയരാഘവൻ (ബാബു), ഭാർഗവൻ, നിർമ്മല, ജലജ, നളിനി തുടങ്ങിയ മുതിർന്ന അംഗങ്ങളെ ആദരിച്ചു. തറവാടിൻ്റെ ചരിത്രം പുതുതലമുറക്ക് പകർന്നു. ഓർമ്മകൾ പങ്ക് വെക്കൽ, കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ കലാ - വിനോദ പരിപാടികളും ഉണ്ടായി. പത്തലായി സദാനന്ദൻ, അജയൻ, ജയരാജൻ, ഷൺമുഖൻ, പദ്മനാഭൻ, അംബിക, വസന്തകുമാരി, രതി, ഭാനുമതി എന്നിവർ പ്രസംഗിച്ചു. മനോഹരൻ, ശശീന്ദ്രൻ, പ്രേമൻ, സുലീന, സജീന, ലസിന, അജിത്ത്, ഷാജ് ബാലചന്ദ്രൻ, വിനീഷ്, ഷിഞ്ചിത്ത്, രേഖ, രാഖി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post