കുറുങ്ങോട്ട് നാടിൻ്റെ ചരിത്രകാരൻ കെ.പി അബ്ദുൾ മജീദിനെ ആദരിച്ചു.
ന്യൂമാഹി: കുറുങ്ങോട്ട് നാടിന്റെ ചരിത്രകാരൻ ശതാഭിഷക്തനായ പുന്നോൽ കുറിച്ചിയിലെ കെ.പി. അബ്ദുൾ മജീദിനെ കുറിച്ചിയിലെ യങ്ങ് പയനീയേർസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് ആദരിച്ചു.
ഇംഗ്ലീഷ്, ഫ്രഞ്ച് അധിനിവേശ കേന്ദ്രങ്ങൾക്കിടയിലെ കുറുങ്ങോട്ട് (കുറിച്ചിയിൽ) ആസ്ഥാനമായി ഭരണം നടത്തിയ നായന്മാരുടെ ചരിത്രം കൂടിയാണീ ഗ്രന്ഥം.
കെ.പി. അബ്ദുൾ മജീദിന്റെ വസതിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ വി.മനോജ് ഉപഹാരം നൽകി ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.പി പ്രഭാകാരൻ, കെ. ഉദയഭാനു, എ.പി. ദിനേശൻ, എ മോഹൻലാൽ എന്നിവർ സംബന്ധിച്ചു.
Post a Comment