*യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയായി വായുവിൽ നിൽക്കുന്ന വൈദ്യുതി തൂൺ :*
മാഹി :വെസ്റ്റ് പള്ളൂരിൽ ഊരാളിൻ്റവിടെ റോഡിലാണ് അടിഭാഗം പൂർണമായും മുറിഞ്ഞ വൈദ്യുതി തൂൺ വഴിയാത്രക്കാർക്ക് ഭീഷണിയായി നില്ക്കുന്നത്.
മുകളിൽ കെട്ടിയിട്ടുള്ള വൈദ്യുതി കമ്പികളുടെ ബലത്തിലാണ് തൂൺ വീഴാതെ നിൽകുന്നത്.
നിരവധി തവണ പരാതിപ്പെട്ടിട്ടും വൈദ്യുതി വകുപ്പ് യാതൊരു നടപടിയും കൈക്കൊളളാത്തത് പ്രദേശവാസികളിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്.
നിരവധി വിദ്യാർത്ഥികളും ജനങ്ങളും യാത്ര ചെയ്യുന്ന റോഡായതിനാൽ തന്നെ ഈ വിഷയത്തിൽ എത്രയും വേഗം ഉചിതമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ അഭ്യർത്ഥന.
Post a Comment