o പെരിങ്ങാടി ജുമാ മസ്ജിദ് ഉൽഘാടനം ചെയ്തു
Latest News


 

പെരിങ്ങാടി ജുമാ മസ്ജിദ് ഉൽഘാടനം ചെയ്തു

പെരിങ്ങാടി ജുമാ മസ്ജിദ് 
ഉൽഘാടനം ചെയ്തു



വടക്കേ മലബാറിലെ നൂറ്റാണ്ടുകൾ പഴക്കം ചെന്നതും മക്കാനിവാസിയ മാലിക്ദീനാർ സ്ഥാപിച്ചതുമായ പുണ്യ പുരാതനമായ പെരിങ്ങാടി ജുമാമസ്ജിദ് നവീകരിച്ച് പുതുക്കി പണിതത് 2023 ജനുവരി, 8 ഞായറാഴ്ച അസർ നമസ്കാരത്തോട് കൂടി ബഹു. സയ്യിദ് അലി ബാഫഖി തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ചേർന്ന് ഔപചാരികമായി  വിശ്വാസികൾക്ക് തുറന്നു കൊടുത്തു. 

പെരിങ്ങാടി മഹൽ ഖാസി പി. പി. അബ്ദുൽ ശുക്കൂർ ഉസ്താദ്, പേരോട് അബ്ദുറഹിമാൻ സഖാഫി,  മുൻ ഡി ജി പി അഡ്വ ടി ആസഫലി എന്നിവരുടേയും മഹൽ നിവാസികളുടെയും നാട്ടുകാരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.

സയ്യിദ് മുനവ്വറലി ശിഹാബ് അസർ നമസ്കാരത്തിന് നേതൃത്വം നൽകി.

മഗ്രിബ് നമസ്കാരത്തിന് ശേഷം പെരിങ്ങാടി ജുമാ മസ്ജിദിന്റെ മുൻ വശം പ്രത്യേകം സജ്ജമാക്കിയ 

"മർഹൂം എ. വി. മമ്മു ഖാസിയാർ നഗറിൽ" നടന്ന "സർവ്വ മത സ്നേഹ സമ്മേളനത്തിന് " മുൻ ഡി. ജി. പി. 

അഡ്വ. ടി. ആസഫലി അദ്ധ്യക്ഷം വഹിച്ചു. 

പ്രമുഖ മതപണ്ഡിതന്മാരായ 

ഫാ. ഡോ. ഫിലിപ്പ് കാവിയിൽ (സന്ദേശ് ഭവൻ, തലശ്ശേരി), 

ശ്രീ പ്രേമാനന്ദ സ്വാമി (ശിവഗിരി മഠം), ജനാബ് ശുഹൈബ് അൽ ഹൈത്തമി (നന്തി ദാറുസലാം അറബി കോളേജ്) എന്നിവരും പഞ്ചായത്ത് മെമ്പർ 

ടി. എച്ച് അസ്ലമും സംസാരിച്ചു.

വിശിഷ്ട അതിഥികളെ പെരിങ്ങാടി മഹൽ ഖാസി പി. പി. അബ്ദുൽ ശുക്കൂർ ഉസ്താദ് ഷാൾ അണിയിച്ചു.

Post a Comment

Previous Post Next Post