ത്രിദിന സ്കൂൾ ബാല കലാമേളക്ക് 12ന് തിരിതെളിയും
മാഹി :മേഖലാതല ത്രിദിന സ്കൂൾ ബാലകലാമേള ജനുവരി 12 മുതൽ 14 വരെ മാഹി ജെ.എൻ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 32 വിദ്യാലയങ്ങളിൽ നിന്നായി
പ്രീ - പ്രൈമറി തലം തൊട്ട് ഹയർ സെക്കൻഡറി തലം വരെയുള്ള
നാലായിരത്തോളം പ്രതിഭകൾ മൂന്ന് വേദികളിലായി
മാററുരയ്ക്കും.
12 ന് കാലത്ത് 12 മണിക്ക് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ യുടെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയാവും. ,എ .ഡി .പി.സി കെ.പി.ഹരീന്ദ്രൻ, പ്രിൻസിപ്പാൾ എം.എം. തനൂജ, എൻ.കെ.സകിത, കെ.വി.മുരളീധരൻ, ഷാനിദ്മേ ക്കു ന്, വി.കെ.ഹാരിസ് സംസാരിക്കും. സ്റ്റേജിതര പരിപാടികൾ നടന്നുവരികയാണ്. വർണ്ണാഭമായ
വിളംബര ജാഥ ഇന്ന് കാലത്ത് 10 മണിക്ക് നടക്കും.
വാർത്താ സമ്മേളനത്തിൽ സി.ഇ.ഒ.ഉത്തമ രാജ് മഹി/കോ-ഓർഡിനേറ്റർ എം.എം. തനൂജ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.മുസ്തഫ, പബ്ലിസിറ്റി ചെയർമാൻ എസ്.എ മോഹനൻ നമ്പൂതിരി ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.കെ.ചന്ദ്രൻ ,ജയിംസ് സി.ജോസഫ്, ടി.വി. സജിത പങ്കെടുത്തു

Post a Comment