o നക്ഷത്രവനങ്ങൾ ഇന്ന് സമർപ്പിക്കും .*
Latest News


 

നക്ഷത്രവനങ്ങൾ ഇന്ന് സമർപ്പിക്കും .*

 നക്ഷത്രവനങ്ങൾ ഇന്ന് സമർപ്പിക്കും .
 

നെല്ലാച്ചേരി:  എടവനക്കണ്ടി നാഗഭഗവതി ക്ഷേത്രത്തിലെ27 നക്ഷത്ര മരങ്ങളാണ് ക്ഷേത്രഭൂമിയിൽ പ്രത്യേക സൗകര്യങ്ങളോടെ നട്ടുപിടിപ്പിച്ചത്. കുന്നുമ്മക്കര നെല്ലാച്ചേരി എടവനക്കണ്ടി നാഗഭഗവതി ക്ഷേത്രത്തിൽ കാവ് സംരക്ഷണത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്റ്റെറി വിഭാഗവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നാഗപ്പു മരം, കരിമരം, വയകത, ഇലിപ്പ, വഞ്ഞി തുടങ്ങിയ അപൂർവ ഇനങ്ങളായ മരങ്ങൾ ഇവരുടെ ശേഖരത്തിലുണ്ട്.

 രവീന്ദ്രൻ കുന്നുമ്മൽ പ്രസിഡൻറും കണ്ണമ്പ്രത്ത് പത്മനാഭൻ സെക്രട്ടറി യും ആയ കുടുംബകമ്മിറ്റിയുടെയും പ്രദേശവാസികളുടേയും സഹകരത്തോടു കൂടി ഇന്നു മുതൽ 

 21 തീയതി വരേയാണ് ക്ഷേതത്തിലെ തിറ മഹോത്സവം. ഇന്ന് വൈകിട്ട് ചെറിയേരി ക്ഷേത്രത്തിൽനിന്നും

കെട്ടിയാടിയ തെയ്യകോലങ്ങളുടെയും മുത്തുകുടകളുടേയും  അകമ്പടിയോടെ നടക്കുന്നഘോഷയാത്ര എടവനക്കണ്ടി ക്ഷേത്രത്തിൽ എത്തുന്നതോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നക്ഷത്രവനങ്ങൾ സമർപ്പിക്കും.

Post a Comment

Previous Post Next Post