*മുസ്ലിം ലീഗ് അഴിയൂർ അഞ്ചാം പീടിക ശാഖാ കൺവെൻഷനും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു....*
സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മെമ്പർഷിപ്പ് പൂർത്തീകരിച്ച ശാഖ കമ്മിറ്റികൾ നിലവിൽ വരുന്നതിനാൽ അഴിയൂർ അഞ്ചാം പീടിക ശാഖ കമ്മിറ്റിയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു...
മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം നെല്ലോളി കാസിം ഹാജി റിട്ടേണിംഗ് ഓഫീസർ ആയ യോഗത്തിൽ പ്രസിഡന്റ് യൂസുഫ് കുന്നുമ്മൽ, വൈസ് പ്രസിഡന്റുമാരായി അബ്ദുള്ള തെണ്ടൻ, അഷ്റഫ് എം ടി എന്നിവരെയും ജനറൽ സെക്രട്ടറിയായി മർവാൻ വി പി, ജോയിൻ സെക്രട്ടറിമാരായി അർഷാദ് നെല്ലോളി, സഫീർ എം കെ എന്നിവരെയും ട്രഷററായി പുല്ലമ്പി യൂസുഫിനേയും തിരഞ്ഞെടുത്തു..
യോഗത്തിൽ നെല്ലോളി കാസിം ഹാജി, യൂസുഫ് കുന്നുമ്മൽ, നവാസ് നെല്ലോളി,. മർവാൻ വിപി എന്നിവർ സംസാരിച്ചു. അഷ്റഫ് എം. ടി സ്വാഗതവും അർഷാദ് നെല്ലോളി നന്ദിയും പറഞ്ഞു.

Post a Comment