o മാഹി സെന്റ് തെരേസ ദേവാലയത്തിലെ മോഷണം, മോഷണ വസ്തുക്കൾ കണ്ടെടുത്തു
Latest News


 

മാഹി സെന്റ് തെരേസ ദേവാലയത്തിലെ മോഷണം, മോഷണ വസ്തുക്കൾ കണ്ടെടുത്തു

 *മാഹി സെന്റ് തെരേസ ദേവാലയത്തിലെ മോഷണം* 
 *മോഷണ വസ്തുക്കൾ ഷൊർണ്ണൂരിലെ ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെടുത്തു* 
 *കുളപ്പുള്ളി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു* 



ഷൊർണ്ണൂർ ശിവക്ഷേത്രക്കുളത്തിൽ നിന്നും മോഷണവസ്തു മുങ്ങിയെടുക്കുന്ന മാഹി പോലീസ് എ എസ് ഐ പ്രസാദ്






മാഹി :, മാഹിയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ നിന്ന് മോഷണം പോയ വസ്തുക്കൾ ഷൊർണൂർത്തെരുവിലെ ശിവ ക്ഷേത്രക്കുളത്തിൽനിന്ന് മാഹി പോലീസ് മുങ്ങിയെടുത്തു.


ദേവാലയങ്ങളിൽ അപ്പവും വീഞ്ഞും ഭക്തർക്കു നൽകാൻ ഉപയോഗിക്കുന്ന പിലാസയാ ണ് കുളത്തിൽനിന്ന് കണ്ടെത്ത ത്. സംഭവത്തിൽ കുളപ്പുള്ളി സ്വദേശി തട്ടാൻ ചിറക്കുന്നുപറമ്പിൽ ഫിറോസിനെ മാഹി പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയത് ഫിറോസാണെന്ന് ഉറപ്പുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്ന് മാഹി പോലീസ് പറഞ്ഞു.


കഴിഞ്ഞ 14-നായിരുന്നു മാഹിയിലെ ദേവാലയത്തിൽ മോഷണം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് ഫിറോസിനെ കണ്ടെത്തിയത്. ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവക്ഷേത്ര ക്കുളത്തിൽ പോലീസ് പരിശോധന നടത്തിയത്.


മോഷ്ടിച്ച സാധനങ്ങൾ ഷൊർണൂരിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ആരും വാങ്ങാൻ തയ്യാറാവാത്തതാണ് കുളത്തിലുപേക്ഷിക്കാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം. എസ്.ഐ. റീനയുടെ നേതൃത്വ ത്തിലുള്ള സംഘമാണ് ഷൊർണൂരിലെത്തി ഫിറോസിനെ പിടികൂടിയത്.


ഫിറോസ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post