o തലശ്ശേരിയിൽ കണ്ണിൽ സ്പ്രേ അടിച്ച് അന്യ സംസ്ഥാന തൊഴിലാളിയുടെ ഫോൺ കവർന്നു*
Latest News


 

തലശ്ശേരിയിൽ കണ്ണിൽ സ്പ്രേ അടിച്ച് അന്യ സംസ്ഥാന തൊഴിലാളിയുടെ ഫോൺ കവർന്നു*

 *തലശ്ശേരിയിൽ കണ്ണിൽ സ്പ്രേ അടിച്ച് അന്യ സംസ്ഥാന തൊഴിലാളിയുടെ ഫോൺ കവർന്നു*




തലശേരി:തലശ്ശേരിയിൽ കണ്ണിൽ സ്പ്രേ അടിച്ച് അന്യ സംസ്ഥാന തൊഴിലാളിയുടെ ഫോൺ കവർന്നു

ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം.

കൊൽക്കത്ത സ്വദേശിയായ സുൽത്താ [19]നാണ് അക്രമത്തിനിരയായത്


കൊളശ്ശേരിയിലെ കോഴിക്കടയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ സുൽത്താൻ    ജോലിക്കായി  പുലർച്ചെ  ചെട്ടിപീടിക ഭാഗത്ത് കൂടി പോവുമ്പോയാണ് സംഭവം നടന്നത്.


അക്രമി ആദ്യം പോലീസാണെന്ന് പരിചയപ്പെടുത്തുകയും

സുൽത്താന്റെ ഐഡിന്റി കാർഡ് ചോദിക്കുകയും ചെയ്തതിന് ശേഷം  കണ്ണിൽ സ്പ്രേ അടിച്ച ശേഷം പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ എടുത്ത് കടന്നു കളയുകയുമായിരുന്നു.

പിന്നീട് നാട്ടുകാർ എത്തി സുൽത്താനെ ആശുപത്രിയിൽ എത്തിച്ചു.

ഇരുപത്തയ്യായിരം രൂപയോളം വില വരുന്ന മൊബൈലാണ് കവർന്നത്.



തലശ്ശേരിയിൽ കവർച്ചാ സംഘങ്ങളുടെ വിളയാട്ടം കുറച്ച് ദിവസങ്ങളായി വർദ്ധിച്ച് വരുന്നതായും പരാതിയുണ്ട്.

കഴിഞ്ഞ ദിവസം എം എം റോഡിൽ പട്ടാപ്പകൽ വീടിനകത്ത് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണ വള കവരാനുള്ള ശ്രമവും നടന്നിരുന്നു.

Post a Comment

Previous Post Next Post